‘കാലം’ എന്ന വിസ്മയം .._
ഈ നിമിഷത്തിലാണ് നാം
ജീവിക്കുന്നത്. കഴിഞ്ഞ നിമിഷം നമ്മില്‍ നിന്ന് കൊഴിഞ്ഞു പോയി .ഇനി അതിലേക്ക് കടക്കാനാവില്ല.
അടുത്ത നിമിഷം നമുക്ക് കിട്ടുമോ എന്നറിയില്ല .
കാലം എന്നത് അത്ഭുത
കരമായ ഒരു പ്രതിഭാസമാണ്. ഇന്നലകളെ ഭൂതകാലമെന്നും ഇന്നിനെ വര്‍ത്തമാന കാലമെന്നും
നാളെയെ ഭാവി കാലമെന്നും നാം കണക്കാക്കുന്നു.
സഹസ്രാബ്ദങ്ങളും നൂറ്റാണ്ടുകളും ദശകങ്ങളും വര്‍ഷങ്ങളും മാസങ്ങളും ആഴ്ചകളും ദിവസങ്ങളും മണിക്കൂറുകളും നിമിഷങ്ങളുമായി കാലഗണന നാം വിഭജിക്കുന്നു. നിമിഷങ്ങളെ നാനോ സെക്കന്റെ ആയും വിഭജിക്കുന്നു. നൂറു കോടിയില്‍ ഒരംശം ആണ് ഒരു നാനോ സെക്കന്റെ. ഒരു നാനോ സെക്കന്റിന്‍റെ പതിനായിരം ലക്ഷം കോടിയില്‍ ഒരംശം സമയത്തിന്റെ ഒരു ചെറിയ ഘടകം തന്നെയാണ്. അത് പറയാനോ ചിന്തിക്കാനോ കഴിയുമുന്‍പ് അത് നമ്മില്‍ നിന്ന് കടന്നു പോകും. അതായത് കാലത്തിന്‍റെ ഏറ്റവും ചെറിയ ഘടകം കണ്ടെത്താന്‍ മനുഷ്യനാവില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഭൂതവും ഭാവിയും വര്‍ത്തമാനവും ഉരുതിരിയുന്ന ബിന്ദുക്കളെ കൃത്യമായി കണ്ടെത്താനും മനുഷ്യനാവില്ല. കാരണം മനുഷ്യമനസ്സില്‍ രൂപപ്പെടുന്ന ചിന്തയേക്കാള്‍ വേഗതയിലാണ് അത് കടന്നു പോകുന്നത്.

ലാപ്ടോപ്പില്‍ നാം
വീഡിയോ കാണുന്നമ്പോള്‍ കണ്ട ഭാഗം വിണ്ടും കാണാന്‍ പിന്നിലേക്ക് പോകുമ്പോലെ അല്ലെങ്കില്‍
ഫോര്‍വേഡ് ക്ലിക്ക് ചെയ്തു മുന്നിട്ടു കാണാന്‍ കഴുയുന്നത് പോലെ ഈ താല്‍ക്കാലിക
ജീവിത്തില്‍ ഭാവിയിലേക്കും ഇന്നലകളിലെക്കും കടക്കാന്‍ മനുഷ്യനാവില്ല.
പക്ഷേ പ്രവാചകന്‍(സ) മിഅറാജ് യാത്രയിലെ സംഭവം ഇസ്ലാം പറഞ്ഞു തരുന്നുണ്ട്. കാലം എന്ന പ്രതിഭാസത്തിനു പുറത്ത് കടന്നു ഭാവിയില്‍ (മരണാനന്തരം) മനുഷ്യന്‍ അനുഭവിക്കുന്നതു നേരിട്ട് പ്രവാചകന്(സ) കാണാനായത്. അതുപോലെ തന്നെ മനുഷ്യന്‍ ചെയ്ത തെറ്റ് പരലോകത്ത് വെച്ച് നിഷേധിക്കുമ്പോള്‍ അത് നേരിട്ട് കാണിച്ചുകൊടുക്കുന്ന (കാലത്തിന്‍റെ പിന്നിലോട്ടു പോകുന്ന) ഒരു സന്ദര്‍ഭത്തെ കുറിച്ചു ഇസ്ലാം ഉണര്‍ത്തുന്നുണ്ട്.

സ്ഥലം എന്ന
പ്രതിഭാസവുമായി കാലം എന്ന പ്രതിഭാസം കെട്ടുപിണഞ്ഞാണുള്ളത് എന്ന് നമുക്ക് കാണാന്‍
കഴിയും .
ആകാശത്ത് നക്ഷത്രങ്ങളെ
കാണുമ്പോള്‍ വര്‍ത്തമാനകാലത്തില്‍ നിന്ന് ഭൂതകാലത്തിലേക്കാണ് നാം എത്തി
നോക്കുന്നത്. 3.25പ്രകാശ വര്‍ഷം
അകലെയുള്ള ആല്‍ഫ സ്വഞ്ചറി എന്ന അടുത്ത നക്ഷത്രം നാം കാണുമ്പോള്‍ ആ നക്ഷത്രത്തിന്റെ
മൂന്നേകാകൊല്ലം മുന്‍പുള്ള കാഴ്‍ച്ചയെ നമുക്ക് കാണാന്‍ സാധിക്കൂ. അതായത് നമ്മള്‍ കണ്ട നക്ഷത്രം നിലവില്‍ ഉണ്ടാകില്ലായിരിക്കാം. സ്ഥലം എന്ന പ്രതിഭാസം
കൊണ്ടാണ് കാണുന്ന നിമിഷത്തിലെ യഥാര്‍ത്ഥ
നക്ഷത്രത്തെ കാണാന്‍ മനുഷ്യനു
അസാധ്യമാവുന്നത്.
ഭൂമിയുടെ മൊത്തം
ആയുസ്സ് 12 മണിക്കൂറായി ചുരുക്കി
കണക്കാക്കിയാല്‍ അവസാന രണ്ടു സെക്കണ്ട് സമയത്ത് മാത്രമാണ് ഭൂമിയില്‍ മനുഷ്യ
കാലഘട്ടം കടന്നു പോകുന്നത് (ചിത്രം കാണുക).
സൃഷ്ടിയുടെ
കേന്ദ്രബിന്ദു മനുഷ്യനാവുകയും പക്ഷെ ആയുസ്സ് വളരെ തുച്ചമാവുകയും ചെയ്യുന്നതു കാണാം..
ഓരോ മനുഷ്യര്‍ക്കും ഏകദേശം നൂറുകൊല്ലമോ അതിനു
താഴയോ ആയുസ്സുള്ളൂ.
നൂറു കൊല്ലം
ജീവിക്കുന്ന മനുഷ്യന്‍ അമ്പതുകൊല്ലം ഉറക്കമാണ്. പിന്നെയുള്ള ബാല്യത്തിനും വാര്‍ദ്ധക്ക്യത്തിനും
ഇടയിലെ നിമിഷങ്ങളാണ് മനുഷ്യജീവിതം. അല്ലെങ്കില്‍ ഓര്‍മയും ശക്തിയും കുറഞ്ഞ ഈ
കാലഘട്ടവും ചേര്‍ന്നേ ജീവിക്കാനാവൂ.
‘കാലം തന്നെയാണ് സത്യം’ (Q.103:1) എന്ന ഖുര്‍ആന്‍ വചനം പണ്ട് മദ്രസ്സ ക്ലാസില്‍ വെച്ച്
പഠിച്ചപ്പോള്‍ കാലം എന്നത് വലിയ കാര്യമാണോ എന്ന് ആ ചെറിയ മനസിന് തോന്നിയത്
ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. കൂടുതല്‍ അറിഞ്ഞപ്പോഴാണ് മനുഷ്യനെ തളക്കപ്പെട്ട അതിര്‍വരമ്പുകളിലൊന്നാണ് ‘കാലം’ എന്ന ഈ വിസ്മയ പ്രതിഭാസം എന്ന് ബോധ്യപ്പെട്ടത്...